മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചത് കോൺഗ്രസ് നേതാക്കളെന്ന് മന്ത്രി ആന്റണി രാജു

antony

മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചത് കോൺഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചവർ നാട്ടുകാരോ ബന്ധുക്കളെ അല്ല. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ്. മന്ത്രിമാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ മത്സ്യത്തൊഴിലാളികലും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകുമായിരുന്നു. 

യൂജിൻ പെരേരക്കെതിരെ പരാതി നൽകിയിട്ടില്ല. പോലീസുകാർ അവരുടെ ജോലി ചെയ്യട്ടെ. രണ്ട് സ്ത്രീകളടക്കം നാലോ അഞ്ചോ പേരാണ് പ്രതിഷേധ സ്വരത്തിൽ സംസാരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ ആ പ്രദേശത്തുള്ളവരോ മരിച്ചയാളുടെ ബന്ധുക്കളോ അല്ലെന്ന് അറിഞ്ഞത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന കിരൺ ഡേവിഡ് എന്നിവരാണ് അവിടെ പ്രതിഷേധിച്ചതെന്നും മന്ത്രി പറഞ്ഞു.
 

Share this story