എയ്ഡ്‌സ് രോഗം വർധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് മന്ത്രി ആന്റണി രാജു
Aug 13, 2023, 11:35 IST

എയ്ഡ്‌സ് രോഗം വർധിക്കുന്ന സാഹചര്യം ഗൗരവതരമായി കാണണമെന്ന് മന്ത്രി ആന്റണി രാജു. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിന്തുടരേണ്ടതിനെ കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണം. എച്ച് ഐ വി ബോധവത്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളും യുവജനങ്ങളും ലഹരി ചതിയിൽ പെടുന്നുണ്ട്. മാനസിക ഗുരുതര പ്രശ്‌നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവർ എത്തിപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇതിനെതിരെ സ്‌കൂൾ തലം മുതൽ ബോധവത്കരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.