പ്രിൻസിപ്പൽ നിയമന പട്ടിക അട്ടിമറിച്ച മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്ന് കെ സുധാകരൻ

sudhakaran

സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടിക അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അർഹരായ 43 പേരുടെ പട്ടികയിൽ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാൻ മന്ത്രി കൈ കടത്തിയത്. പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരിൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പി എസ് സി അംഗീകരിച്ചത്

മന്ത്രിയുടെ ഇഷ്ടക്കാർ പട്ടികയിൽ ഇല്ലാത്തതിനാലാണ് പട്ടികയെ കരട് പട്ടികയായി കണക്കാക്കാനും അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും മന്ത്രി നിർദേശം നൽകിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയെ അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഏറ്റ കുത്താണെന്നും സുധാകരൻ പറഞ്ഞു
 

Share this story