പ്രതിസന്ധിയുണ്ടെങ്കിലും നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

krishnankutty

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന കെഎസ്ഇബി വാദം തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിസന്ധി ഉണ്ടെങ്കിലും നിലവിൽ നിയന്ത്രണമുണ്ടാകില്ല. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു എന്നത് വസ്തുതയാണ്. എന്നാൽ നിലവിലെ മഴ മുന്നറിയിപ്പിൽ പ്രതീക്ഷയുള്ളതിനാൽ നിയന്ത്രണം ഉടൻ ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബിയും അഭ്യർഥിച്ചിരുന്നു. വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് ആവശ്യം.

Share this story