കേരളത്തിലെ എഐ ക്യാമറ സംവിധാനം മികച്ച മാതൃകയെന്ന് തമിഴ്‌നാട് പറഞ്ഞതായി മന്ത്രി പി രാജീവ്
Jul 30, 2023, 14:10 IST

സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയാണെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പറഞ്ഞതായി മന്ത്രി പി രാജീവ്. കേരളത്തിൽ നടപ്പാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി മന്ത്രി അറിയിച്ചു
കർണാടകക്ക് പിന്നാലെ കേരളത്തിന്റെ റോഡ് സേഫ്റ്റി സംവിധാനത്തെ കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സേഫ് കേരള പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്‌നാട് ഗതാഗത വകുപ്പിനെ ആകർഷിച്ചതെന്നും മന്ത്രി പറഞ്ഞു.