സംസ്ഥാനത്തെ റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്ന് മന്ത്രി റിയാസ്

riyas

നിർമാണം പൂർത്തിയായ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്റെ നിർമാണം പൂർത്തിയായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നുവെങ്കിലും കരാറുകാരന്റെ മെല്ലെപ്പോക്കിനെ തുടർന്നാണ് റോഡ് പണി വൈകിയത്. 

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും ആ അർഥത്തിൽ മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഈരാറ്റുപേട്ട-വാഗമൺ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു
 

Share this story