വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
Jun 1, 2023, 10:08 IST

വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനം ആക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കും. സ്‌കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ഇന്ന് സ്‌കൂളുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം
മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതുതായി ഇന്ന് ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലയൻകീഴ് സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.