യുപിയിൽ മർദനമേറ്റ കുട്ടിയെ കേരളം ദത്തെടുത്ത് പഠിപ്പിക്കാൻ തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

ഉത്തർപ്രദേശിലെ മുസാഫർപൂരിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യത്തെ സംഭവ വികസങ്ങളുടെ ഒരു ഉദാഹരണമാണ് യുപിയിലെ സംഭവം. കേരളം ആ കുട്ടിയെ ക്ഷണിക്കുകയാണ്. കേരളത്തിൽ പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

'അച്ഛനും അമ്മയ്ക്കും ഇഷ്ടമെങ്കിൽ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാറാണ്. യു പി മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തയച്ചിരുന്നു. എന്നാൽ മറുപടി കിട്ടിയിട്ടില്ല,' മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും മന്ത്രി പറഞ്ഞു.
 

Share this story