ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ ഉടനീളം അനുഗമിച്ച് മന്ത്രി വി എൻ വാസവൻ

vasavan

രാഷ്ട്രീയത്തിൽ പ്രതിയോഗി ആണെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള ബസ് കോട്ടയത്തേക്ക് തിരിച്ചത്. ഇതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി വി എൻ വാസവനും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. 

കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്ന നിലയ്ക്കും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്കുമാണ് വിലാപയാത്രയെ അനുഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹവും ബഹുമാനവും ഈ യാത്രയ്ക്ക് കാരണമാണ്. ഉമ്മൻ ചാണ്ടിയോട് യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ഏത് സന്ദർഭത്തിലും അദ്ദേഹത്തോടുള്ള സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു എന്നും വിഎൻ വാസവൻ പറഞ്ഞു
 

Share this story