ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്ന് ആരോപിച്ച് മന്ത്രി വിഎൻ വാസവൻ

vasavan

പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എൻ വാസവൻ. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എൻ വാസവന്റെ ആരോപണം. 

ജനവിധി മാനിക്കുന്നുവെന്ന് വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചു. എൽഡിഎഫ് അടിത്തറ തകർന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എൻ വാസവൻ പറഞ്ഞു.

Share this story