ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; ഓണക്കോടിയും സമ്മാനിച്ചു
Aug 18, 2023, 17:21 IST

ഓണം സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ഗവർണറെ ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിച്ചത്. ഗവർണർക്ക് ഓണക്കോടിയും മന്ത്രിമാർ സമ്മാനിച്ചു. കഴിഞ്ഞ വർഷം ഓണാഘോഷത്തിന് ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ക്ഷണിക്കാത്തതിലുളള അതൃപ്തി ഗവർണർ പരസ്യമായി പറയുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തിയ സൽക്കാരത്തിൽ മുഖ്യമന്ത്രി കുടുംബസമേതമാണ് പങ്കെടുത്തത്. ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം എത്തിയ മുഖ്യമന്ത്രി അന്ന് അരമണിക്കൂറോളം ചടങ്ങിൽ പങ്കെടുത്താണ് മടങ്ങിയത്.