കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മലയാളികളടക്കം 5 പേർ അറസ്റ്റിൽ

Police

കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(25), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിലൊരു പെൺകുട്ടിയെ അഞ്ച് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടികളെ കാറിൽ കയറ്റിയത്

നത്തംഗളയിലെ കാപ്പിത്തോട്ടത്തിൽ എത്തിച്ചാണ് കൂട്ടബലാത്സംഗം നടന്നത്. രണ്ടാമത്തെ പെൺകുട്ടി ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെയും പിടികൂടിയത്.
 

Share this story