പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ
Aug 20, 2023, 08:30 IST

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് ജാസിക് അലിയാണ്(36) അറസ്റ്റിലായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് പോലീസ് എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്.