സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കെ സുരേന്ദ്രനെതിരെ കേസെടുത്തു

K Surendran

ഇടത് വനിതാ നേതാക്കൾക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പോലീസ് കേസെടുത്തു. ഐപിസി 509, 304 എന്നീ വകുപ്പുകൾ പ്രകാരമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിഎസ് സുജാത നൽകിയ പരാതിയിലാണ് പോലീസ് നടപടി. 

സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമർശം. സുരേന്ദ്രനെതിരെ സിപിഎം പ്രവർത്തകൻ അൻവർഷാ പാലോടും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരും സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
 

Share this story