തിരുവല്ലയിൽ കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി; യുവാവിനൊപ്പം സ്വമേധയാ പോയെന്ന് മൊഴി

missing

തിരുവല്ല തിരുമൂലപുരത്ത് നിന്ന് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും(32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിനൊപ്പം സ്വമേധയാ പോയതാണെന്ന് യുവതി പോലീസിൽ മൊഴി നൽകി

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം കടത്തിക്കൊണ്ടുപോയത്. ബൈക്കിന് കുറെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തി കൊണ്ടുപോകുകയായിരുന്നു.
 

Share this story