ഇ പി ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് എംഎം ഹസൻ

hasan

എൽ ഡി എഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇ പി ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയ്യാറായാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. സിപിഎം സെമിനാറിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഹസന്റെ ക്ഷണം

ഇപി ജയരാജനെ പോലെയൊരാൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയ്യാറായാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഹസൻ പറഞ്ഞു.
 

Share this story