മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; മർദിച്ചത് സൗഹൃദത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; മർദിച്ചത് സൗഹൃദത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് ഷാഹിർ ആണ് ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട ആക്രമണത്തിൽ മനസ്സ് വിഷമിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ ഷാഹിറിന്റെ പരാതിയിൽ പതിനഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഞായറാഴ്ച രാത്രിയിൽ ഷാഹിർ ബൈക്കിൽ പോകുമ്പോൾ ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രാത്രി ഒമ്പത് മണി മുതൽ 12 മണി വരെ മർദിച്ചതായാണ് പരാതി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഷാഹിറിന്റെ അനിയൻ ഷിബിലിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു

മർദനമേറ്റ് മാനസികമായി തകർന്ന ഷാഹിർ വീട്ടിലെത്തിയ ഉടനെ വിഷം കഴിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഷാഹിർ കഴിഞ്ഞ ദിവസം ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം

 

Share this story