തൃശൂരിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; യുവാവിന് ഗുരുതര പരുക്ക്
Apr 15, 2023, 16:07 IST

തൃശൂർ ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മർദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടിൽ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മർദനം.
കിള്ളിമംഗലം പ്ലാക്കൽ പീടികയിൽ അബ്ബാസിന്റെ വീട്ടിൽ നിന്നാണ് തുടർച്ചയായി അടക്ക മോഷണം പോയത്. ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മെഡി. കോളജിൽ ചികിത്സയിലാണ്.