കണ്ണൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണത്തിൽ തിരിമറി; ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു
Jul 22, 2023, 15:20 IST

കണ്ണൂർ മൊകേരിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്‌പെൻഷൻ. ക്ലർക്ക് പി തപസ്യയെയാണ് ഡിഎംഒ സസ്‌പെൻഡ് ചെയ്തത്. 3,39,393 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന തുടരുകയാണ്.