പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്: കെ സുധാകരനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

sudhakaran

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്: കെ സുധാകരനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 

2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് മുഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക. മോൻസണിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എടുത്ത കേസിൽ സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.
 

Share this story