പണമിടപാട് തർക്കം: കണ്ണൂരിൽ എഎസ്‌ഐ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു
Updated: Aug 24, 2023, 08:29 IST

കണ്ണൂരിൽ എഎസ്‌ഐ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. മയ്യിൽ സ്റ്റേഷനിലെ എഎസ്‌ഐ ആയ ദിനേശനാണ് സുഹൃത്ത് സജീവിനെ തലയ്ക്കടിച്ച് കൊന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് തർക്കം തുടങ്ങുകയായിരുന്നു. തർക്കം മുറുകിയതോടെ ദിനേശൻ വിറക് കഷ്ണമെടുത്ത് സജീവിന്റെ തലയ്ക്കടിച്ചു. സജീവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു