പണമിടപാട് തർക്കം: അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി അറസ്റ്റിൽ
Jul 24, 2023, 11:03 IST

അടിമാലിയിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. പൊളിഞ്ഞാപലം സ്വദേശിയും ഫർണിച്ചർ ജോലിക്കാരനുമായ വിജയരാജന്റെ(43) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തിൽ തടി വ്യാപാരിയായ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിയുടെ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൈപ്പത്തി തുന്നിച്ചേർത്തിട്ടുണ്ട്.