കെഎസ്ആർടിസിക്ക് പണം അനുവദിച്ചിട്ടുണ്ട്, ക്രെഡിറ്റ് ആകുന്നതിൽ സാങ്കതിക പ്രശ്‌നം: ധനമന്ത്രി

balagopal

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണം ക്രെഡിറ്റ് ആകുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ വീണ്ടും സമരത്തിലേക്കിറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം

അതിവേഗ പാത അനിവാര്യമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സിൽവർ ലൈനിൽ പുതിയ നീക്കങ്ങൾ പോസിറ്റീവാണ്. മറ്റ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് റെയിൽവേ ബോർഡാണ്. ഇ ശ്രീധരൻ പറഞ്ഞത് സ്വാഗതാർഹമാണ്. ശ്രീധരന്റെ നിർദേശം പൊതുവിൽ അംഗീകരിക്കുന്നതായും മന്ത്രി പ്രതികരിച്ചു

വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസൽ പറയുന്നത് പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങൾ പിന്നീട് വരുന്നതാണ്. ഡിപിആറിൽ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ല. എൽഡിഎഫ് എന്ത് ചെയ്താലും എതിർക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും കെഎൻ ബാലഗോപാൽ വിമർശിച്ചു.
 

Share this story