പണം പിന്‍വലിച്ചു; കാര്‍ഡ് പുറത്ത് എടുക്കുന്നതിനിടെ എടിഎം തകര്‍ന്നു

Local

പത്തനംതിട്ട: പണം പിൻവലിച്ച് കാര്‍ഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീന്റെ മുന്‍വശം തകര്‍ന്നു. റാന്നി ഉതിമൂട്ടിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം ആണ് തകര്‍ന്നത്.
 
ചാര്‍ളി എന്ന ആള്‍ അഞ്ഞൂറ് രൂപ പിന്‍വലിക്കാനായാണ് ഇന്ന് രാവിലെ 7 മണിക്ക് എടിഎമ്മിലെത്തിയത്. മെഷീനില്‍ കാര്‍ഡ് കുടുങ്ങിയതിനെത്തുടര്‍ന്ന് പുറത്തെടുക്കാനുളള ശ്രമത്തിനിടെ എടിഎമ്മിന്റെ മുന്‍വശം വെളിയിലേക്ക് തളളിവരികയായിരുന്നു.

അതേസമയം മോഷണ ശ്രമമല്ലെന്ന് പോലീസ് പരിശോധിച്ച് ഉറപ്പിച്ചു.

Share this story