മോൻസൺ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Monson
മോൻസൺ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയം ഐജി ലക്ഷമണിനെയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡൽഹിയിലെ തടസ്സങ്ങൾ നീക്കാൻ സുധാകരൻ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചെന്നുമാണ് കേസ്. കെ സുധാകരൻ പത്ത് ലക്ഷം കൈപ്പറ്റിയെന്നും കേസിൽ പറയുന്നു. കേസിൽ മോൻസണെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കെ സുധാകരനും നോട്ടീസ് നൽകിയിട്ടുണ്ട്.
 

Share this story