മോൻസൺ പല സഹായങ്ങളും ചെയ്തിട്ടുണ്ട്, ശത്രു പക്ഷത്ത് നിർത്തുന്നില്ല: കെ സുധാകരൻ

sudhakaran

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസണെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. ഫോണിൽ വിളിച്ച് തന്നോട് ക്ഷമ ചോദിച്ചതായും സുധാകരൻ പറഞ്ഞു

താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സക്ക് പോയത്. പല സിനിമാ താരങ്ങളും പോലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പോലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു.
 

Share this story