മോൻസൺ മാവുങ്കൽ കേസ്: കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ വഞ്ചനാ കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്ന് പത്ത് ലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷി മൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. സുധാകരനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്

കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് നീക്കം. ഇന്ന് രാവിലെ 11 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഇന്നലെയാണ് സുധാകരനെ പ്രതി ചേർത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസ്. 

മോൻസൺ മവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാർ രേഖാമൂലം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. 2018 നവംബർ 22ന് മോൻസന്റെ കലൂരിലുള്ള വീട്ടിൽ വെച്ചാണ് പണം കൈമാറിയത്.
 

Share this story