മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
Jun 15, 2023, 12:26 IST

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതി കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് കേസിൽ തന്നെ പ്രതി ചേർത്തതെന്ന് സുധാകരൻ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെ പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുധാകരൻ പറയുന്നുണ്ട്
ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ അറിയിച്ചതോടെ 23ന് ഹാജരാകാൻ കാണിച്ച് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്വ. മാത്യു കുഴൽനാടൻ വഴിയാണ് കെ സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.