കോടതി വിധി മാനിക്കുന്നുവെന്ന് മോൻസൺ മാവുങ്കൽ; സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരണത്തിനില്ല
Jun 17, 2023, 17:15 IST

കോടതി വിധി മാനിക്കുന്നുവെന്ന് പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കൽ. കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവുശിക്ഷയും 5.25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം
സാമ്പത്തിക തട്ടിപ്പ് കേസിൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലിന് ഇല്ലെന്നും മോൻസൺ പ്രതികരിച്ചു. പേരുകൾ വെളിപ്പെടുത്തരുതെന്ന് ഇഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പേര് വെളിപ്പെടുത്താത്തത് ഈ സാഹചര്യത്തിലാണ്. 2018 മുതലുള്ള തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായാൽ എല്ലാത്തിനും ഉത്തരം കിട്ടുമെന്നും മോൻസൺ പറഞ്ഞു.