മോൻസൺ തട്ടിപ്പ് കേസ്: അറസ്റ്റിലായ കെ സുധാകരന്റെ സഹായികളെയും ചോദ്യം ചെയ്യും
Jun 24, 2023, 08:38 IST

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഇന്നലെ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും. കൊച്ചിയിലെ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെയാണ് ചോദ്യം ചെയ്യുക. സുധാകരൻ മോൻസണെ കാണാൻ എത്തിയപ്പോഴൊക്കെ എബിനും ഒപ്പമുണ്ടായിരുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും ഉടനുണ്ടാകും
അതേസമയം കേസിലെ രണ്ടാം പ്രതിയായ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്തത്.