കെ സുധാകരനെതിരെ മൊഴി നൽകിയതിന്റെ പേരിൽ വധഭീഷണിയെന്ന് മോൻസന്റെ മുൻ ഡ്രൈവർ
Jun 19, 2023, 07:49 IST

മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരനെതിരെ മൊഴി നൽകിയതിന്റെ പേരിൽ വധഭീഷണിയെന്ന് പരാതി. ചേർത്തല പള്ളിപ്പുറം സ്വദേശിയും മോൻസന്റെ മുൻ ഡ്രൈവറുമായ ജയ്‌സണാണ് പരാതി നൽകിയത്. വഴിയിൽ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീടിന് സമീപത്ത് വെച്ച് മുരളി എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയ്‌സൺ പറയുന്നു.
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് മോൻസണെ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പീഡനം നടക്കുമ്പോൾ കെ സുധാകരനും മോൻസണിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് ഇരയായ പെൺകുട്ടി പറഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ആരോപണം രാഷ്ട്രീയപ്രേരിതം മാത്രമാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം.