മാസപ്പടി വിവാദം: ഉമ്മൻ ചാണ്ടിയെ ഒരു വിഭാഗം കോൺഗ്രസുകാർ വലിച്ചിഴക്കുന്നുവെന്ന് എകെ ബാലൻ

balan

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെയും മകളെയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെയും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ജീവിച്ചിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് സൈ്വര്യം നൽകിയിട്ടില്ല. മാസപ്പടി വിവാദം പൊട്ടിത്തെറിയുണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണെന്നും ബാലൻ പറഞ്ഞു

42 അംഗങ്ങളുള്ള പ്രതിപക്ഷത്തിൽ നാല് അംഗങ്ങൾ മാത്രമാണ് മാത്യു കുഴൽനാടൻ ഈ പ്രശ്‌നം കൊണ്ടുവരുമ്പോൾ സഭയിൽ ഉണ്ടായിരുന്നത്. വീണ വിജയന് എതിരായ ആരോപണത്തെ ജനങ്ങൾ പരമപുച്ഛത്തോടെ കാണുമെന്നും അവരുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും എ കെ ബാലൻ പറഞ്ഞു.
 

Share this story