മാസപ്പടി വിവാദം: മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങളല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളെന്ന് ഗവർണർ
Aug 13, 2023, 10:58 IST

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സിഎംആർഎൽ കമ്പനി മാസപ്പടി നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ കാണും
മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടുമോയെന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും ഗവർണർ പറഞ്ഞു.