മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

veena
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.
 

Share this story