മാസപ്പടി വിവാദം: തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് മന്ത്രി റിയാസ്

riyas

വീണ വിജയനെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്റെ പുതിയ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കുഴൽനാടൻ എവിടെ നിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്നുരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതു കൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം

പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയില്ല. നിയമവ്യവസ്ഥ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ. തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നില്ലെന്നും മന്ത്രി പറഞ്ഞു
 

Share this story