എടവണ്ണയിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറിയടക്കം അഞ്ച് പേർ അറസ്റ്റിൽ

edavanna

മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളായ സഹോദരനെയും സഹോദരിയും സംസാരിച്ചു നിന്നത് മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്തതിന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ഈ മാസം 13നാണ് കേസിനാസ്പദമനായ സംഭവം. പെൺകുട്ടിയും സഹോദരനും സംസാരിച്ചുകൊണ്ടിരുന്നത് ഇത് കണ്ടു നിന്നവരിലൊരാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സഹോദരനും സുഹൃത്തുക്കളും എത്തി. തുടർന്ന് ഇവരുമായി വാക്കേറ്റമാവുകയും വിദ്യാർഥികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.

Share this story