നിപ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ; ഇതുവരെ കണ്ടെത്തിയത് 702 പേരെ
Sep 13, 2023, 17:30 IST

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
നിപ സ്ഥിരകീരിച്ച സാമ്പിളുകൾ അടക്കം ഏഴ് സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബ് അടക്കം കോഴിക്കോട് സജ്ജമാക്കും. പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി.