അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം: യുവതി മരിച്ചു; കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായില്ല
Jul 15, 2023, 08:31 IST

വയനാട് വെണ്ണിയോട് നാല് വയസ്സുള്ള മകൾക്കൊപ്പം പുഴയിൽ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് സ്വദേശി ദർശനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് മകൾ ദക്ഷക്കൊപ്പം ദർശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ ആളുകൾ ദർശനയെ രക്ഷപ്പെടുത്തിയിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സലിരിക്കെയാണ് ദർശന മരിച്ചത്. അതേസമയം ദക്ഷയെ ഇതുവരെ കണ്ടെത്താനായില്ല. വെണ്ണിയോട് സ്വദേശി ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്