ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി
Sep 1, 2023, 14:35 IST

തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി. മാമം കുന്നുപുറം സ്വദേശി രമ്യയാണ് മകൻ അഭിദേവിനൊപ്പം 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ രമ്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമ്യയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഫയർ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.