മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു; ശേഷം സഹോദരന്റെ വീട്ടിലെത്തി പറഞ്ഞു
Jul 10, 2023, 10:41 IST

മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം. മേക്കടമ്പ് സ്വദേശി അമ്മിണിയാണ്(85) കൊല്ലപ്പെട്ടത്. മരുമകൾ പങ്കജത്തെ(55) പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തിനും തലയിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം
ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. വർഷങ്ങളായി മാനസിക രോഗത്തിന ്ചികിത്സ തേടിയിരുന്നയാളാണ് പങ്കജം എന്ന് പോലീസ് അറിയിച്ചു.