എംഎസ്എഫ്-കെ.എസ്.യു സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കണം; കുന്ദമംഗലം കോളജ് തെരഞ്ഞെടുപ്പിൽ ഹർജി

കുന്ദമംഗലം കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് കൗണ്ടിംഗിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്-കെ എസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എം എസ് എഫ്-കെ എസ് യു സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റുകളിൽ റീ പോളിംഗ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ് എഫ് ഐ സംഘർഷം അഴിച്ചുവിട്ടെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു
അതേസമയം വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഈ ആവശ്യമുന്നയിച്ച് കോളജ് അധികൃതർ കാലിക്കറ്റ് സർവകലാശാലക്ക് കത്തയച്ചിട്ടുണ്ട്. സംഘർഷത്തിൽ എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർക്കെതിരെ കോളജ് അധികൃതർ നടപടിയെടുത്തിരുന്നു. പത്ത് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു.