മുതലപ്പൊഴി വള്ളം അപകടം: കാണാതായ നാല് പേരിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു
Jul 11, 2023, 17:07 IST

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് കാണാതായ നാല് പേരിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. പുതുക്കുറുച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം ഇന്നുച്ചയോടെ ലഭിച്ചിരുന്നു. ഇന്നലെ കുഞ്ഞുമോൻ എന്നയാളെ അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു
ഇനി റോബിൻ എഡ്വിൻ എന്ന മത്സ്യത്തൊഴിലാളിയെയാണ് കണ്ടെത്താനുള്ളത്. പുലിമുട്ടിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെയും ബിജുവിന്റെയും മൃതദേഹങ്ങൾ.