സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവർത്തകർക്ക് വേണമെന്ന് മുല്ലപ്പള്ളി

mullappally

മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരൻ പ്രതിയായതിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവർത്തകർക്ക് വേണം. സുധാകരൻ മോൻസന്റെ അടുത്ത് പോയതിൽ ദുരുദ്ദേശ്യമുണ്ടെന്ന് കരുതുന്നില്ല. 

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കേരളത്തിലെ പ്രശ്‌നമെന്ന പേരിൽ കേന്ദ്ര നേതാക്കൾ മാറി നിൽക്കരുത്. കേരളത്തിൽ മുമ്പും കോൺഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമാണ് തർക്കങ്ങൾ. അതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Share this story