പേരാമംഗലം ഇരട്ടക്കൊലപാതക കേസ് പ്രതിയെ തൃശ്ശൂരില്‍ വെട്ടിക്കൊന്നു

പേരാമംഗലം ഇരട്ടക്കൊലപാതക കേസ് പ്രതിയെ തൃശ്ശൂരില്‍ വെട്ടിക്കൊന്നു

തൃശ്ശൂര്‍ അവണൂര്‍ മണിത്തറയില്‍ യുവാവിനെ വെട്ടിക്കൊന്നു. അവണൂര്‍ സ്വദേശി സിജോയാണ് കൊല്ലപ്പെട്ടത്. 2019ല്‍ പേരാമംഗലത്ത് രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ സിജോ സ്വകാര്യ ബസില്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി ബൈക്കില്‍ മടങ്ങവെയാണ് ആക്രമണം. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

Share this story