നരഹത്യാക്കുറ്റം നിലനിൽക്കും: ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി

basheer

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന സുപ്രീം കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിത്. തെളിവുകൾ നിലനിൽക്കുമോയെന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story