സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്ത മസ്‌കത്ത് വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി

Flight
കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്‌കത്തിലേക്ക് പോയ ഡബ്ല്യു വൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ആറ് മണിക്കൂറഇന് ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് വിവരം. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.
 

Share this story