മുസ്ലിം ലീഗിൽ ഭാവിയിൽ വനിതകൾക്ക് ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ല: പിഎംഎ സലാം

PMA Salam

മുസ്ലിം ലീഗിൽ വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗിൽ സാദിഖലി പക്ഷം മാത്രമാണുള്ളത്. മുനീർ-ഷാജി പക്ഷം ലീഗിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ 100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിൽ വരും. ഭരണം കിട്ടാൻ മുന്നണി മാറണമെന്ന ആലോചന ലീഗിനില്ല

കേരള ജനത എൽഡിഎഫ് ഭരണത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. യുഡിഎഫ് സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. യുഡിഎഫിനെ മെച്ചപ്പെടുത്തണമെന്ന് പറയുമ്പോൾ കോൺഗ്രസിനെ മാത്രം പഴിചാരിയിട്ട് കാര്യമില്ല. ലീഗ് മാത്രമല്ല മറ്റ് ഘടകകക്ഷികളും സംഘടനാ സംവിധാനം മെച്ചപ്പെടുത്തണമെന്നും പിഎംഎ സലാം പറഞ്ഞു.
 

Share this story