നവകേരള സദസിനോട് മുസ്ലിം ലീഗ് സഹകരിക്കുന്നു, പലയിടത്തും സഹായം നൽകിയെന്ന് എംവി ജയരാജൻ
Nov 18, 2023, 12:06 IST

നവകേരള സദസുമായി മുസ്ലിം ലീഗ് സഹകരിക്കുന്നുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പല തദ്ദേശ സ്ഥാപനങ്ങളും സഹായം നൽകി. മഞ്ചേശ്വരത്ത് നവകേരള സദസ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും. തിരുവനന്തപുരത്ത് എത്തുന്നതോടെ ചിന്നിച്ചിതറും. യുഡിഎഫ് നേതാക്കൾ നവകേരള സദസിൽ നിന്ന് മാറി നിൽക്കുന്നത് അധികാര കൊതി കൊണ്ട് മാത്രമാണെന്നും എം വി ജയരാജൻ പറഞ്ഞു
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് തുടക്കമാകുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ വേദിയിലാണ് നവകേരള സദസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കാസർകോട് എത്തിയിട്ടുണ്ട്.