മുസ്ലിം ലീഗ് കോൺഗ്രസിനെ വിട്ടുപോകില്ല; സിപിഎമ്മിന് കുറുക്കൻ നയം: സുധാകരൻ
Jul 9, 2023, 14:38 IST

ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുസ്ലിം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ലീഗിന്റെ വികാര, വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു
സിപിഎമ്മിന് കുറുക്കൻ നയമാണ്. മുസ്ലിം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുകയെന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങൾ അവർ തുടർന്നു കൊണ്ടിരിക്കും. ആ കെണിയിൽ വീഴുന്നില്ലെന്നതാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത. ബഹുസ്വരതയുടെ ഏകീകൃത ശക്തിയാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് ജനസദസ്സ് സംഘടിപ്പിക്കും. ഇതിന്റെ തീയതി നാളെ തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.