മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ

മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിൽ

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ. റോജി അഗസ്റ്റിൻ , ആന്റോ അഗസ്റ്റിൻ , ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് നടപടി.

Share this story